Thursday 9 May 2013

        സ്ഥിതി ...........
ശില്‍പ്പി നിര്‍മ്മാണത്തിലാണ്
അനന്ത ശയനം പ്രതിമയുടെ
ഋതുക്കള്‍ പോയ്‌ മറഞ്ഞു
കാലം കരിഞ്ഞു  ഉണങ്ങിയ കവുങ്ങിന്‍ തലപ്പില്‍ ആടി കൊണ്ടിരുന്നു
പ്രതിമയിന്നും അമൂര്‍ത്തമാണ്
പ്രതിമക്ക് ചുറ്റും ചെ റുകൂണുകള്‍ ജനിച്ചിരിക്കുന്നു
അതയാളുടെ  വ്യാകുലതകളുടെ പ്രതിഫലനങ്ങളായി
ഇനിയും ഉണരാത്ത നല്ല കാലത്തിനായ്  തവളകള്‍ കരഞ്ഞു
തന്റെ ഭവാന്റെ നിദ്രക്ക്‌ ദൊഷമെന്ന് പറഞ്ഞയാള്‍ തവളകളെ കൊന്നു
തവളയുടെ രക്തം അയാളുടെ ശരീരത്തെ നനച്ചു
പോകെ പോകെ അയാളും തവളയായി
കാലം കൊഴിഞ്ഞു
പ്രതിമയിന്നും അമൂര്തമാണ്
തവളയായി മാറിയ അയാള്‍ കരഞ്ഞു കൊണ്ടിരുന്നു
ഒരുപാടു തവളകളുടെ കരച്ചിലതില്‍ പങ്കുചേരുന്നു
അനന്ത നാഗം പ്രത്യക്ഷപെട്ട് തവളകളെ വിഴുങ്ങി
സ്ഥിതി .....ഇതോ  സ്ഥിതി........

Wednesday 8 May 2013

ചുവന്ന നിറമുള്ള കാക്ക !
ചുകപ്പൻ കണ്ണുകൾ
ചെന്താമര ചിറകുകൾ
പരന്നുയര്ർന്നു ചെന്നിരുന്നു
ശവക്കുന്നിൻ മുകളിലെ ഇളം
തലയോട്ടിമേൽ
കണ്ണുകളാൽ പരതി ചുറ്റും
അകലെയല്ലാതെ ഒരു ചുവന്ന അരുവി
ഏതോ യോനി പിളര്ന്നോഴുകുന്നിടം
കാക്ക അതിൽ മുങ്ങി നിവര്ർന്നു കുടുതൽ ച്ചുപ്പാര്ർജിച്ചു ....
.........