Monday 24 December 2012

പ്രഭാതങ്ങള്‍ ആത്മഹത്യ  ചെയ്യുമ്പോള്‍ ...........

പ്രഭാതങ്ങള്‍ ആത്മഹത്യ ചെയ്യുന്നു !
പ്രതീക്ഷയുടെ പ്രതീകങ്ങളെ തിരഞ്ഞു ഞാന്‍ പ്രകൃതിയില്‍ 
കാണ്മതില്ല ......!
കാതങ്ങള്‍ക്കകലെ നിന്നവള്‍തന്‍ കരച്ചില്‍ 
അലയടിക്കുന്നു കര്‍ണ്ണങ്ങളില്‍
കാലം കണ്ണുകള്‍ക്കു കാഴ്ചയാക്കുന്ന കൗതുകമിതോ ?
ഓരോ പ്രഭാതവും ആത്മഹത്യ ചെയ്യുന്നു 
ചിതയോരുക്കാന്‍ വെമ്പുന്നു നാം 

വിശകലനങ്ങള്‍ക്കും    വിചാരണകള്‍ക്കും  ഇടയില്‍ 
പ്രച്ഛന്ന വേഷമണിയുന്നു നാം 
ഇരുള്‍ പുരളും നേരം
മണ്ണില്‍ ചെവിചേര്‍ത്തു ഞാന്‍
കേള്‍പ്പൂ .........അവളുടെ തേങ്ങലോടെയുള്ള ചോദ്യങ്ങള്‍  
മൗനി ഞാന്‍ മണ്ണില്‍ തല താഴ്ത്തിയീടുന്നു 

Thursday 20 December 2012

HUNGRY HUMANS

hungry...humans

ഞാനൊരു തെരുവ് വേശ്യ
ഇരുളിലെ ഇടനാഴിയില്ഇടവേള
ഒരു യാചകന്എന്റെ അടുത്തേക്ക് വന്നു
എന്‍റെ മുഖത്തേക്ക് ദൈനീയമായ് നോക്കി
ഞാന്‍ എന്‍റെ മടിശീലയില്‍ നാണയ തുട്ടിനായ് പരതി
അയാള്‍ടെ നോട്ടം എന്‍റെ പൊക്കിളിന് ചുറ്റും ആണെന്ന് ഞാന്‍ അറിഞ്ഞു
അവശേഷിച്ചിരുന്ന അഞ്ചുരൂപ ഞാനയാള്‍ക്ക് നീട്ടി
അയാള്‍ അയാളുടെ ഭിക്ഷാപാത്രം എനിക്ക് മുന്നില്‍ ചെരിഞ്ഞു
നാണയത്തുട്ടുകള്‍ നോട്ടുകള്‍ ....
അവയെല്ലാം എന്‍റെ അടുത്തേക്ക് നീട്ടി
അയാളുടെ ഒട്ടിയ വയറിലും നാണയതുട്ടുകളിലും എന്‍റെ കണ്ണുകള്‍ ഉടക്കി
അയാള്‍ എന്‍റെ ചുമലില്‍ കൈവെച്ചു
ഞാന്‍ അയാളെ പുല്‍കി
അയാളുടെ അടിവയറില്‍ എന്‍റെ വിരലുകള്‍ പരതി
ഉയര്‍ന്ന സീല്‍കാരങ്ങളില്‍ വിശപ്പ്‌ അലിയുന്നു ...